KOYILANDY DIARY

The Perfect News Portal

കുടുംബശ്രീയുടെ കരുത്തില്‍ ആദ്യ വീട്

കോഴിക്കോട്: സ്ത്രീകള്‍ പടുത്തുയര്‍ത്തിയ ആദ്യ വീടിന്റെ താക്കോല്‍ദാനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കോഴിക്കോട് കുടുംബശ്രീയുടെ പിങ്ക് ലാഡര്‍ ആദ്യമായി നിര്‍മ്മിച്ച വീടാണ് കരുവശ്ശേരി സ്വദേശി നന്ദിനിക്ക് കൈ മാറിയത്. പെണ്‍കരുത്തില്‍ പണിതെടുത്ത വീടാണിത്. കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ സി ഡി എസ് ന്റെ കീഴില്‍ രൂപം കൊടുത്ത കെട്ടിട നിര്‍മ്മാണ യൂണിറ്റ് ആയ പിങ്ക് ലാഡര്‍ ആണ് വീട് നിര്‍മിച്ചിരിക്കുന്നത്.

15 സ്ത്രീകള്‍ ചേര്‍ന്നാണ് വീടിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. കരുവശ്ശേരിയില്‍ ലെ 68 കാരി നന്ദിനി യ്ക് ഇനി ഈ തണലില്‍ ആണ് ജീവിതം. തന്റെ സ്നേഹവും സന്തോഷവും ആണ് ഇവര്‍ക്ക് പറയാനുള്ളത്. തകര്‍ന്നു വീഴാറായ വീട്ടില്‍ നിന്നും ഇനി പെണ്‍ കരുത്തില്‍ പണിഞ്ഞു തീര്‍ത്ത വീട്ടിലേക്ക്. മന്ത്രി എ കെ ശശീന്ദ്രന്‍ ആണ് താക്കോല്‍ദാനം നിര്‍വഹിച്ചത്. 400 സ്കയര്‍ ഫീറ്റ് വിസ്തീര്‍ണ്ണ മുള്ള വീട് 53 ദിവസം എടുത്താണ് നിര്‍മിച്ചത്. സൗജന്യ സോളര്‍ വൈദുതീകരണവും വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. പിങ്ക് ലാഡര്‍ ജില്ല യില്‍ രണ്ടു വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *