KOYILANDY DIARY

The Perfect News Portal

കുടുംബശ്രീയുടെ തനത് നിർമ്മിതിയിൽ കുടുംബത്തിന് സ്വപ്‌ന സാഫല്യം

കൊയിലാണ്ടി: കുടുംബശ്രീയുടെ തനത് നിർമ്മിതിയിൽ കുടുംബത്തിന് സ്വപ്‌ന സാഫല്യം നഗരസഭ കുടുംബശ്രീ കണ്‍സ്ട്രക് ഷന്‍ ഗ്രൂപ്പ് പി.എം.എ.വൈ. ലൈഫ് പദ്ധതിയില്‍ കൊടക്കാട്ടുംമുറിയില്‍ നിര്‍മ്മിച്ച വീടിൻ്റെ താക്കോൽദാനം മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. 15 ഓളം കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിൽ 52 ദിവസം കൊണ്ടാണ് വീടിൻ്റെ പണി പൂർത്തിയാക്കിയത്.

ഇതോടെ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയിലെ കുടുംബശ്രീ പ്രവർത്തനം നാടിനാകെ മാതൃകയായി മാറിയിരിക്കുകയാണ്. വീടിൻ്റെ താക്കോല്‍ദാനം മന്ത്രി ടി. പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി. സി. കവിത എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ ഉപാധ്യക്ഷ വി. കെ. പത്മിനി, സ്റ്റാൻ്രിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ എന്‍. കെ. ഭാസ്‌കരന്‍, വി. കെ. അജിത, ദിവ്യ സെല്‍വരാജ്, നഗരസഭ കൌൺസിലർ ബാവ കൊന്നേന്‍കണ്ടി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ. എം. പ്രസാദ്, സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, ഏക്‌സാത്ത് സെക്രട്ടറി ഒ.വി.സന്ദീപ്, കരുമ്പക്കല്‍ സുധാകരന്‍, പി. കെ. വിശ്വനാഥന്‍, കെ. പി. മോഹനന്‍, പി.എം.എ.വൈ. സോഷ്യല്‍ ഡെവലപ്പ്‌മെൻ്റ്  സ്‌പെഷ്യലിസ്റ്റ് പി. ആര്‍. രചന എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *