KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ സാമൂഹ്യ ദ്രോഹികൾ മത്സ്യകൃഷി നശിപ്പിച്ചു

കൊയിലാണ്ടി: കീഴരിയൂരിൽ സാമൂഹ്യ ദ്രോഹികൾ മത്സ്യകൃഷി വിഷം ഒഴിച്ച് നശിപ്പിച്ചതായി പരാതി. അകലാപ്പുഴയിൽ ആരംഭിച്ച കരിമീൻ കൃഷിയാണ് നശിപ്പിച്ചത്. സംസ്ഥാന സർക്കാറിൻ്റെ സാമ്പത്തിക സഹായത്തോടെ മൂലത്ത് താഴ സ്മിജിത്ത് എന്ന കർഷകനാണ് കൃഷി ആരംഭിച്ചത്. 50,000 ത്തോളം രുപ വില വരുന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് കൃഷിക്കായി നിക്ഷേപിച്ചിരുന്നത്.

വിഷം ഒഴിച്ചതിനെ തുടർന്ന് മത്സ്യക്കുഞ്ഞുങ്ങൾ ചത്തു പൊങ്ങുകയായിരുന്നു കൊയിലാണ്ടി പോലീസിൽ പരാതി നൽകി. മത്സ്യകൃഷി നശിപ്പിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കീഴരിയൂർ മത്സ്യ കർഷക കൂട്ട് കൃഷി സംഘം ആവശ്യപ്പെട്ടു. കെ.ടി. ബാബു, തേറങ്ങാട്ട് രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *