KOYILANDY DIARY.COM

The Perfect News Portal

അമിത വേഗതയില്‍ പാഞ്ഞ കാർ മരവുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഏഴ് പേർ മരിച്ചു: വീഡിയോ കാണാം

https://youtu.be/qFKPDesMkxY

ഷിമോഗ: അമിത വേഗതയിൽ പാഞ്ഞ കാർ മരവുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിലിടിച്ച് ഏഴ് പേർ മരിച്ചു. മധു, പ്രവീൺ, ശ്രീധർ, രാഘവേന്ദ്ര, മഞ്ജുനാഥ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഷിമോഗ സാഗര റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. കുതിച്ച് പാഞ്ഞ ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്.

ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘം മരവുമായി പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരങ്ങളെല്ലാം തെറിച്ച് വീഴുകയും കാർ ചിഹ്നഭിന്നമാകുകയും ചെയ്തു. ഏഴ് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

അപകടത്തെ തുടർന്ന് പാതയിൽ മണിക്കൂറുകളോളം ഗതാഗതം താറുമാറായി. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!