KOYILANDY DIARY

The Perfect News Portal

കാശ്മീരിലെ ജനാധിപത്യ ലംഘനത്തിനെതിരെ കൊയിലാണ്ടിയിൽ LDF പ്രതിഷേധം

കൊയിലാണ്ടി: ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും തകർക്കുന്ന കേന്ദ്ര ഭരണ നയങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ്. നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പട്ടണം വലയംവെച്ച് പ്രകടനം നടത്തിയതിന്ശേഷം പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന പൊതുയോഗം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടറി ഇ.കെ. അജിത്ത്

യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു.  കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ, സി. രമേശ് (എൻ.സി.പി.), സി.പി.ഐ.എം. ഏരിയാകമ്മിറ്റി  അംഗങ്ങളായ  ടി. കെ.ചന്ദ്രൻ, പി. വി. മാധവൻ, പി. ബാബുരാജ്, ഇ. കെ. വിശ്വനാഥൻ (സി.പി.ഐ), പ്രേംഭാസിൻ (ജനതാദൾ എസ്) തുടങ്ങിയവർ സംസാരിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *