KOYILANDY DIARY

The Perfect News Portal

കാല്‍പ്പന്തുകളിയുടെ നാടായ കൊയിലാണ്ടിയില്‍ ആവേശകരമായ പ്രതികരണം

കൊയിലാണ്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മുന്നോടിയായിനടന്ന പത്തുലക്ഷം ഗോളടിക്കലിന് കാല്‍പ്പന്തുകളിയുടെ നാടായ കൊയിലാണ്ടിയില്‍ ആവേശകരമായ പ്രതികരണം. പഴയതലമുറയിലും പുതുമുറയിലുംപെട്ട നിരവധിപ്പേരാണ് ഗോളടിക്കാനെത്തിയത്.

മുന്‍ സര്‍വീസസ് താരം കുഞ്ഞിക്കണാരന്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍താരം എല്‍.എസ്. ഋഷിദാസ്, നഗരസഭാസ്ഥിരംസമിതി അധ്യക്ഷന്‍ കെ. ഷിജു ഉള്‍പ്പെടെയുള്ളവരാണ് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലെത്തി ഗോള്‍നേടിയത്. വിവിധ വിദ്യാലയങ്ങളിലും പത്തുലക്ഷം ഗോളടിക്കലില്‍ അണിചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *