KOYILANDY DIARY

The Perfect News Portal

കാറ്റിലും മഴയിലും കല്ലാച്ചി നരിക്കാട്ടേരി ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം

നാദാപുരം: കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ കാറ്റിലും മഴയിലും കല്ലാച്ചി നരിക്കാട്ടേരി ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് കനത്ത മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചത്. നരിക്കാട്ടേരി പാറക്കെട്ടില്‍ ജാനുവിന്‍റെ വീടിനു മുകളില്‍ തെങ്ങ് കട പുഴകി വീണ് വീട് തകര്‍ന്നു. ചെട്ടിയാം വീട്ടില്‍ രാധയുടെ വീടും മരം വീണു തകര്‍ന്നിട്ടുണ്ട്. വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട തെക്കയില്‍ രജീഷിന്‍റെ ഓട്ടോറിക്ഷ, പാറേമ്മല്‍ വിവേക്, പാറേമ്മല്‍ രാജേഷ് എന്നിവരുടെ ബൈക്കുകള്‍ എന്നിവയും മരം വീണു തകര്‍ന്നു. വാഴകൃഷിയും വ്യാപകമായി നശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *