KOYILANDY DIARY

The Perfect News Portal

മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി

കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടുപ്പൊയില്‍, നിട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ അഴുക്കുചാലിലെ മാലിന്യങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ ഒഴിവാക്കി.അയല്‍ സഭകളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തുകയും ബോധവത്ക്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

നടുപ്പൊയിലില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം വാര്‍ഡ് മെമ്ബറും ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാനുമായ എടത്തുംകര നാണു ഉദ്ഘാടനം ചെയ്തു. കെ.പി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ :ജി.എസ്.സുകേഷ് കുമാര്‍, എം.പി.പ്രേമജന്‍, രജിത വെള്ളങ്ങാട്ട്, എന്‍.പി.വിജയന്‍, എം.കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *