KOYILANDY DIARY

The Perfect News Portal

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു

കുറ്റ്യാടി: കുറ്റ്യാടി നാദാപുരം റോഡിൽ നീലേച്ച് കുന്നിനടുത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ കാലത്ത് പതിനൊന്ന് മണിയോടെയാണ് കിഡ് കാറും മഹേന്ദ്ര പിക്കപ്പും അപകടത്തിൽപ്പെട്ടത്.
കാറിൽ സഞ്ചരിച്ചിരുന്ന പാലേരി ടെലിഫോൺ എക്സചേഞ്ച് ജീവനക്കാരനായ അരൂരിലെ തയ്യിൽ ബാബു (46), മകൻ അഭിൻ (16) , ബാബുവിന്റെ ഭാര്യാസഹോദരൻ അനിൽ, പാറചാലിൽ വിജീഷ് എന്നിവരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കുറ്റ്യാടിയിൽ നിന്ന് നാദാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിനെ എതിർദിശയിൽ നിന്നും മറി കടന്ന് വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. തൊട്ടടുത്ത കുഴിയിലേക്ക് മറിയുന്നതിനിടയിൽ കാറിന്റെ പിൻഭാഗം മരത്തിൽ തട്ടി നിന്നതിനാൽ വൻദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *