KOYILANDY DIARY

The Perfect News Portal

നഗരമദ്ധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി

കോഴിക്കോട്: നഗരമദ്ധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. മൂന്ന് മാസം പ്രായമായ 55 ഇഞ്ച് നീളമുള്ള ചെടിയാണ് അശോകപുരം ജംഗ്ഷനിലെ നമ്പ്യാർ റോഡിനു സമീപത്തു വച്ച് കണ്ടെത്തിയത്. കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ശരത്ബാബുവിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെടി ശ്രദ്ധയിൽ പെട്ടത്. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കഞ്ചാവ് ചെടി പറിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി.

പരിശോധനയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി. ശരത്ബാബു, പ്രിവന്റീവ്ഓഫീസർമാരായ ടി. രമേഷ്, സുനിൽകുമാർ.സി. സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ് കെ.പി, , കെ ഗംഗാധരൻ, ബാബു. പി. ഷൈനി പി എം, ഡ്രൈവർ എഡിസൺ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *