KOYILANDY DIARY

The Perfect News Portal

കാറിനു മുകളിലേക്ക് ലോറി മറിഞ്ഞ് കാറിന് തീപ്പിടിച്ചു

കൊച്ചി: ഇടപ്പള്ളി ദേശീയപാതയില്‍ പാടിവട്ടത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക്  ലോറി മറിഞ്ഞ് കാറിന് തീപ്പിടിച്ചു. ആര്‍ക്കും പരിക്കില്ല. രാവിലെ പത്തരയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറപ്പൊടിയുമായി പോയ ലോറി മറിയുകയായിരുന്നു. കാറില്‍ ആരുമുണ്ടായിരുന്നില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറിയിലുണ്ടായിരുന്ന പാറപ്പൊടി മുഴുവനായും കാറിന് മുകളിലേക്ക് വീണു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണായും തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *