KOYILANDY DIARY

The Perfect News Portal

ആലപ്പുഴയില്‍ താറാവുകളില്‍ എച്ച്‌5എന്‍8 സ്ഥിരീകരിച്ചു

ആലപ്പുഴ :  ആലപ്പുഴയില്‍ താറാവുകളില്‍ എച്ച്‌5എന്‍8 സ്ഥിരീകരിച്ചു. തകഴി, രാമങ്കരി, പാണ്ടി, പള്ളിപ്പാട്, കൈനടി പഞ്ചായത്തുകളില്‍ ആണ് രോഗബാധ കണ്ടെത്തിയത്. 10 ദിവസത്തേക്ക് താറാവുകളെ കടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 20 ദ്രുതകര്‍മ സംഘത്തെ നിയോഗിച്ചു. നാലുദിവസത്തിനകം ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകും. രോഗബാധ ഉള്ള താറാവുകളെ പ്രത്യേകമായി മാറ്റി കൊല്ലാനും കലക്ടറുടെ നേതൃത്വത്തില്‍ പക്ഷിപ്പനി സoബന്ധിച്ചു നടത്തിയ ഉന്നത തല യോഗത്തില്‍ തീരുമാനമായി. മനുഷ്യരിലേക്ക് ഈ വൈറസ് പടരില്ല. ആരോഗ്യമുള്ള താറാവിന്റെ മുട്ടയും മാംസവും ഭക്ഷിക്കുന്നതിന് കുഴപ്പമില്ല. താറാവ് വില്‍പ്പനകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കും.

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ മറ്റിടങ്ങളില്‍ നിന്നുള്ള താറാവുകളെ ഇറക്കാന്‍ അനുവദിക്കില്ല. രാത്രികാല പട്രോളിങ് ശക്തമാക്കും. 2014ലെ എച്ച്‌1എന്‍1 രോഗത്തെ അപേക്ഷിച്ച്‌ തീരെ അശക്തമാണ് ഈ വൈറസ്. ഏതെങ്കിലും വീടുകളില്‍ രോഗലക്ഷണമുള്ള താറാവിനെ കണ്ടെത്തിയാല്‍ ഉടന്‍ വെറ്ററിനറി സര്‍ജനെ അറിയിക്കണം. രോഗബാധയുള്ള പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *