KOYILANDY DIARY

The Perfect News Portal

കാണാതായ നാലുവയസുകാരി സന ഫാത്തിമയെ കണ്ടെത്താനാവാത്തതില്‍ ദുരൂഹതയേറുന്നു

പാണത്തൂര്‍: കാണാതായ നാലുവയസുകാരി സന ഫാത്തിമയെ കണ്ടെത്താനാവാത്തതില്‍ ദുരൂഹതയേറുന്നു. കുട്ടിക്ക് വേണ്ടി അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരും. വ്യാഴാഴ്ച വൈകീട്ടു നാലുമണിയോടെയാണ് പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം ഹസീന ദമ്പതികളുടെ മകള്‍ സന ഫാത്തിമയെ കാണാതാകുന്നത്.

അങ്കണവാടി വിട്ടു വീട്ടിലെത്തിയ കുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല. ഈ സമയം രക്ഷിതാക്കള്‍ വീട്ടിനകത്തുണ്ടായിരുന്നു. കുട്ടി വീടിനു മുന്നിലെ ഓടയില്‍ വീണതാകാമെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും നാട്ടുകാരും അഗ്നിശമനസേനയും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്.

ഇതുവരെയായും കുട്ടിയെ കുറിച്ച്‌ വിവരം ഒന്നും ലഭിക്കാത്തത് സംഭവത്തില്‍ ദുരൂഹത പടര്‍ത്തുന്നുണ്ട്. കുട്ടിയെ തട്ടികൊണ്ട് പോവാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *