KOYILANDY DIARY

The Perfect News Portal

ഒാട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ ഒാട്ടിസം ഡിപ്ലോമ പൂര്‍ത്തിയാക്കിയ അധ്യാപകരെ നിയമിക്കണം

കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒാട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ ഒാട്ടിസം ഡിപ്ലോമ പൂര്‍ത്തിയാക്കിയ അധ്യാപകരെ നിയമിക്കണമെന്ന് ഒാട്ടിസം ഡിേപ്ലാമ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍വശിക്ഷ അഭിയാന്റെ(എസ്.എസ്.എ) കീഴിലാണ് ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസം നടക്കുന്നത്.

എന്നാല്‍, എസ്.എസ്.എ റിസോഴ്സ് അധ്യാപകര്‍ ഇതിനായുള്ള പ്രത്യേക പരിശീലനം നേടിയവരല്ല. കുട്ടികളുടെ പഠനത്തെയും പരിചരണത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നു. 36 ഒാട്ടിസം സന്റെറുകളാണ് എസ്.എസ്.എക്ക് കീഴില്‍ കേരളത്തിലുള്ളത്. ഇൗ സന്റെറുകളിലെല്ലാം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി യോഗ്യതയുള്ള അധ്യാപകരെ നിയമിക്കണം. എല്ലാ ജില്ലകളിലും ഒാട്ടിസം പാര്‍ക്ക് സ്ഥാപിക്കണം. എ.ഡി.എച്ച്‌.എ ഭാരവാഹികളായി ഇ. ലിനീഷ് (പ്രസി), പി. റിയാസ് (വൈസ് പ്രസി), ജെ.ടി. ഷാനിബ (സെക്ര), അഖില്‍ കുമാര്‍ (ജോ. സെക്ര), കെ. ജംഷീല (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *