KOYILANDY DIARY

The Perfect News Portal

ബ്ലൂഫ്ലാഗിൻ്റെ മറവിൽ പണപ്പിരിവ്: യുവമോർച്ച പ്രതിഷേധ ധർണ്ണ നടത്തി

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയായ ബ്ലൂഫ്ലാഗിൻ്റെ മറവിൽ അന്യായമായ പണപ്പിരിവ് നടത്തുന്നതിനെതിരെ യുവമോർച്ച പ്രതിഷേധ ധർണ്ണ നടത്തി. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ യുവമോർച്ച പ്രവർത്തകർ കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് അഭിൻ അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലൂഫ്ലാഗിൻ്റെ പേരിൽ സംസ്ഥാന സർക്കാർ ഈ കൊറോണക്കാലത്ത് നടത്തുന്നത് പിടിച്ചുപറിയാണെന്നും എന്തുകൊണ്ട് കാപ്പാട് മാത്രം 144 ഉം കൊറോണ മാനദണ്ഡങ്ങളും ബാധകമാകാത്തതന്നും അദ്ദേഹം ചോദിച്ചു.

കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വലിയ തോതിൽ ആളുകളെ പ്രവേശിക്കുന്നതെന്നും അഭിൻ അരോപിച്ചു. പരിപാടിയിൽ യുവമോർച്ച പഞ്ചായത്ത് ജന സെക്രട്ടറി ഷോൺ കാപ്പാട്. ബിജെപി പതിനെട്ടാം വാർഡ് സ്ഥാനാർത്ഥി ജിതേഷ് കാപ്പാട് തുടങ്ങിയവർ സംസാരിച്ചു. സുജിത്, അമൽ, പ്രത്യുഷ്,ഷാജി, ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *