KOYILANDY DIARY

The Perfect News Portal

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

പനമരം: കാപ്പുംചാല്‍ ആറുമൊട്ടം കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കാളിയര്‍ തോട്ടത്തില്‍ രാഘവന്‍(74)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ പാല്‍ വിതരണം നടത്തി തിരിച്ചുവരുന്നതിനിടെയായിരുന്നു ആക്രമണം.

കാട്ടാനകള്‍ പ്രദേശത്ത് നിലയുറപ്പിച്ച സാഹചര്യത്തില്‍ വനപാലകരും പൊലിസും എത്തി കാട്ടാനയെ തുരത്താന്‍ ശ്രമം ആരംഭിച്ചു. സബ്‌കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പ്രദേശത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *