KOYILANDY DIARY

The Perfect News Portal

മൃത്യുഞ്ജയ പുരസ്കാരം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിച്ചു

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ആറാമത് മൃത്യുഞ്ജയ പുരസ്കാരം പ്രശസ്ത പിന്നണി ഗാനരചയിതാവ് ബി.കെ. ഹരി നാരായണൻ ചെണ്ടവാദ്യ കലയിലെ ആചാര്യനായ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ ധന്യതാ പത്രം സമർപ്പിച്ചു.

സാഹിത്യകാരൻ യു.കെ. കുമാരൻ, എം. ആർ. രാഘവ വാര്യർ, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ. എൻ. നീലകണ്ഠൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ സാമൂതിരി രാജയുടെ പ്രതിനിധി പി. ആർ. രാമവർമ്മ, മാതൃഭൂമി അസോസിയേറ്റ് എഡിറ്റർ കെ. വിശ്വനാഥ്, പഞ്ചായത്തംഗം സജിത ഷെറിൻ, എക്സി. ഓഫീസർ ഡോ: വി.ടി. മനോജ് നമ്പൂതിരി, യു.കെ.രാഘവൻ, വാഴയിൽ ശിവദാസൻ, ശശി അമ്പാടി, എൻ. വി. സദാനന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *