KOYILANDY DIARY

The Perfect News Portal

കള്ളു ഷാപ്പിലെ വീരവാദം; പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍

കോഴിക്കോട്:  കള്ള് തലയ്ക്ക് പിടിച്ചപ്പോള്‍ പോലീസിനെ കുറിച്ച്‌ കുറ്റം പറയുന്നതിനിടെ സ്വന്തം കേസിനെ കുറിച്ചും പരാമര്‍ശം അവസാനം 24 വര്‍ഷം മുമ്പ് നടന്ന അടിപിടി കേസില്‍ പൊലീസ് പിടിയില്‍

കോഴിക്കോട് താമരശ്ശേരിയില്‍ ആണ് സംഭവം. കള്ളു ഷാപ്പിലെ വീരവാദ കഥകള്‍ക്കിടയില്‍ പോലീസിനെ കുറിച്ചായി സംസാരം. ഒടുവില്‍ സുകുമാര കുറുപ്പിലേക്ക് എത്തി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും സുകുമാര കുറുപ്പിനെ പിടിക്കാന്‍ പോലീസിന് സാധിച്ചില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു.

ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ ആണ് അടിപിടി കേസില്‍ ഒളിവിലായ രാരോത് തെല്ലത്തിന് കര പാട്ടത്തില്‍ ഹരിപ്രസാദ് 24 വര്‍ഷം ആയിട്ടും ഒളിവിലായ തന്നെ പിടിക്കാന്‍ പൊലീസിന് ആയില്ല എന്ന വീരവാദം മുഴക്കിയത് .

Advertisements

ഷാപ്പിലെ ജീവനക്കാരന്‍ ഇകാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ വര്‍ഷങ്ങള്‍ക് ശേഷം ഹരിപ്രസാദ് പോലീസ് പിടിയില്‍ ആവുന്നത്. താമരശ്ശേരി പോലീസ് രണ്ടാഴ്ച നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ആണ് താമസ സ്ഥലത്തെത്തി ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *