KOYILANDY DIARY

The Perfect News Portal

കലവൂരില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ആ​ല​പ്പു​ഴ: കലവൂരില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോ​ര്‍​ത്തു​ശേ​രി സ്വ​ദേ​ശി സു​ജി​ത്ത്(25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ര്യാ​ട് നോ​ര്‍​ത്ത് കോ​ള​നി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളുടെ അകന്ന ബന്ധുവായ സുജിത്തിനെ പൊലീസ് പിടികൂടി.

ഇന്ന് രാവിലെ മൂന്നിനായിരുന്നു സംഭവം. പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലപ്പെട്ട സുജിത്ത് കോളനിയിലെത്തിയിരുന്നു. അസമയത്ത് ഇയാളെ ഇവിടെ കണ്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *