KOYILANDY DIARY

The Perfect News Portal

കര്‍ഷക സംഘം നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: കേരള കര്‍ഷക സംഘത്തിൻ്റെ നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാറിൻ്റെ കര്‍ഷക ദ്രോഹ നയങ്ങളും, നബാര്‍ഡിന്റെ കര്‍ഷക വായ്പാ നയങ്ങളും തിരുത്തുക എന്ന മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ച് നടത്തിയ സമരം ജില്ലാ എക്‌സി. അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എ.എം. സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗം ടി.വി. ഗിരിജ, കെ.അപ്പു, പി.കെ. ഭരതന്‍, എം.എം. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *