KOYILANDY DIARY

The Perfect News Portal

ക്ഷേത്രം ജീവനക്കാരുടെ നേൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തി

കോഴിക്കോട്: തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങള്‍ക്ക് തുല്യമായി സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ക്ഷേത്രം ജീവനക്കാരുടെ നേൃത്വത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച്‌ നടത്തി. കേരള സ്റ്റേറ്റ് ടെംബിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, യോഗക്ഷേമസഭ, ശാന്തിക്ഷേമ യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്‌.

തിരുവിതാംകൂര്‍, കൊച്ചി-മലബാര്‍ എന്നീ വേര്‍തിരിവ് ഇല്ലാതാക്കുക, മലാബാര്‍ ദേവസ്വംബോര്‍ഡ് നിയമത്തിലെ എ.ബി.സി.ഡി. തരംതിരിവ് ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ യോഗക്ഷേമസഭ സംസ്ഥാനപ്രസിഡന്റ് ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിനോടനുബന്ധിച്ച്‌ 27-ന് നീലേശ്വരം തളിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച വാഹനപ്രചാരണജാഥ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സമാപിച്ചു.

എരഞ്ഞിപ്പാലം തായാട്ട് ഭഗവതിക്ഷേത്ര പരിസരത്ത് മാര്‍ച്ച്‌ ആരംഭിച്ചു. അഖിലകേരള ശന്തിക്ഷേമ യൂണിയന്‍ പ്രസിഡന്‍റ് ഹരികുമാരന്‍ നമ്ബൂതിരി അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്മാരായ മധു മരങ്ങാട്, വി.വി. ശ്രീനിവാസന്‍, എ.എസ്. കൃഷ്ണന്‍നമ്ബൂതിരി, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, മധുഅരീക്കര, എം.വി. ശശി, സുധീര്‍ നമ്ബീശന്‍, മണിക്കുട്ടന്‍ നമ്ബൂതിരി, എടക്കഴിപ്പുറം ആര്‍.പി. ഉണ്ണികൃഷ്ണന്‍മാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *