KOYILANDY DIARY

The Perfect News Portal

കരനെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം

കൊയിലാണ്ടി: ഉദയം കർഷകസംഘം കാരയാട് പൂതേരിപ്പാറ ഭാഗം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കരനെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി. രാധ നിർവ്വഹിച്ചു. ചടങ്ങിൽ എ.സി. ബാലകൃഷ്ണൻ്റെ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ജ്യോതി സി. ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഇ എം ദാമോദരൻ നായർ, കെ ടി പ്രദീപ് തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘം പ്രസിഡണ്ട് സി. കെ ബാലകൃഷ്ണൻ, സി.കെ രാജൻ സംസാരിച്ചു. 

രണ്ടേക്കറിലധികം വരുന്ന കൃഷിയിടത്തിൽ നെൽക്കൃഷി കൂടാതെ വാഴ, മരച്ചീനി, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളും നടക്കുന്നുണ്ട്. വിഷരഹിതമായ കാർഷിക വിഭവങ്ങൾ ഏവരിലും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഇനിയും കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ പദ്ധതുയുണ്ടെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *