KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി സെൻ്റർ, സൗത്ത് മേഖലയിൽ കോവിഡ് ഭീഷണി തുടരുന്നു

കൊയിലാണ്ടി പന്തലായനി സെൻ്റർ, സൗത്ത് മേഖലയിൽ കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. 14-ാം വാർഡിൽ രണ്ട് മൂന്ന് ദിവസത്തിനുള്ളൽ പതിനാലോളം ആളുകൾക്കും 15-ാം വാർഡിൽ ഇന്ന് രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ആടിയന്തര സാഹചര്യ ചർച്ചചെയ്യാൻ നഗരസഭ ചെയർമാൻ്റെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ വിളിച്ചു ചേർത്ത ആർ.ആർ.ടി. യോഗത്തിൽ വാർഡ് 14-ാം വാർഡ് പൂർണ്ണമായും അടക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഇവിടെ ജില്ലാ കലക്ടർ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

കൂടുതൽ കർശനമാക്കുന്നതിന് വേണ്ടിയാണ് വാർഡ് പൂർണ്ണമായും അടക്കാൻ തീരുമാനിച്ചത്. ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും മാസ്ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നത് ഉറപ്പ് വരുത്താൻ വളണ്ടിയർമാർ സമ്പർക്ക വീടുകൾ സന്ദർശിക്കാനും തീരുനമാനിച്ചതായി നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു.

പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പാശ്ചാത്തലത്തിൽ പന്തലായനി മേഖലയിലെ പ്രൈമറി കോണ്ടാക്ടിലുള്ളവർക്ക് അടുത്ത ദിവസം പന്തലായനിയിൽ വെച്ച് തന്നെ കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കൂടുതൽ ആളുകൾ സമ്പർക്ക പട്ടികയിൽ ഉണ്ടെന്നാണ് അറിയുന്നത്.

Advertisements

15-ാം വാർഡിൽ ഇന്ന് രണ്ട് പേർക്ക് കോവിഡ് പോസിറ്റീവായിരിക്കുകയാണ്. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് താലൂക്കാശുപത്രിയിൽ വെള്ളിയാഴ്ച നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യക്കുമാണ് രോഗം കണ്ടെത്തിയത്. ഇവരിൽ നിന്ന് 15 ഓളം ആളുകൾക്ക് സമ്പർക്കമുണ്ടായാതാണ് വിവരം.

ശീട്ട് കളി

ഇന്നലെ മുതൽ സംസ്ഥാനത്ത് നിരോധനാജ്ഞ നിലവിൽ വന്നിരിക്കുന്ന പാശ്ചാത്തലത്തിൽ 5-ൽ കൂടുൽ ആളുകൾ ഒന്നിച്ച് കൂടാൻ പാടില്ല എന്നിരിക്കെ പന്തലായനിയിലെ ചില കേന്ദ്രങ്ങളിൽ ശീട്ട് കളി നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. പന്തലായനി അക്വഡക്ട് പരസരത്താണ് പ്രധാനമായും ശീട്ടുകളി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പോലീസ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു,

Leave a Reply

Your email address will not be published. Required fields are marked *