കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്കൂളില്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.വി.അലി അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ഷിജു, നഗരസഭാംഗം സി.ബാലന് നായര്‍, ഐ.ടി.കോര്‍ഡിനേറ്റര്‍ പി.സി.അഖില്‍, പ്രധാനാധ്യാപിക സി.സുവര്‍ണ്ണ, കെ. ഷിന്‍ജ, വി.പ്രേമ, കെ.കെ. ബേണി എന്നിവര്‍ സംസാരിച്ചു.