KOYILANDY DIARY

The Perfect News Portal

കണ്ണ് മൂടി കെട്ടി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്‌

കോഴിക്കോട്: കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കണ്ണ് മൂടി കെട്ടിയും കൂളിംഗ് ഗ്ലാസ് ധരിച്ചും കോഴിക്കോട് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. കേരളത്തില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കുനേരെ ഇനിയും കണ്ണുരുട്ടിയാല്‍ വീട്ടില്‍ കയറി ആ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെകട്ട്രറി സരോജ് പാണ്ഡെയുടെ പ്രസ്താവന.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്നും വേണ്ടി വന്നാല്‍ സംസ്ഥാനത്തെ സിപിഐഎം സര്‍ക്കാരിനെ പിരിച്ചു വിടുമെന്നും സരോജ് പാണ്ഡെ പറഞ്ഞിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *