KOYILANDY DIARY

The Perfect News Portal

പാതയോരത്തെ കല്‍ക്കെട്ടിടിഞ്ഞത് വീടിന് ഭീഷണിയായി

പേരാമ്പ്ര: പാതയോരത്തെ കല്‍ക്കെട്ടിടിഞ്ഞത് വീടിന് ഭീഷണിയായി. അപകടാവസ്ഥയിലായ വീട്ടില്‍ പോളിയോ ബാധിതനായ മകനോടോപ്പം ഭീതിയോടെ വൃദ്ധരായ അഛനും അമ്മയും. കായണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഊളേരി കരികണ്ടന്‍പാറ റോഡ് ഓര കല്‍ക്കെട്ടിടിഞ്ഞു വീണ് ആറങ്ങാട്ടു കൊല്ലി ബാലകൃഷ്ണന്റെ വീടിനു ഭീഷണിയായത്.

ഇടിഞ്ഞു വീണ കല്ലും മണ്ണും വീടിനു മുന്നില്‍ പതിച്ച നിലയിലാണ്. ഇടിഞ്ഞ മേഖലയുടെ ശേഷിക്കുന്ന ഭാഗം പൊട്ടിപ്പിളര്‍ന്നു നില്‍ക്കുകയാണ്. ഉയര്‍ന്നു നില്‍ക്കുന്ന തിട്ടയുടെ അടിഭാഗത്താണു ബാലകൃഷ്ണന്റെ വീട്. ഭാര്യയും പോളിയോ ബാധിച്ചു ഹതാശയനായ 40 വയസുള്ള മകനുമാണു വീട്ടിലുള്ളത്. വീണ്ടും മണ്ണിടിഞ്ഞാല്‍ മുതിര്‍ന്ന മകനെയുമെടുത്തു ഓടി രക്ഷപെടാന്‍ തനിക്കാവില്ലെന്നു 66 കാരനായ ബാലകൃഷ്ണന്‍ പറഞ്ഞു. ഇടിഞ്ഞ ഭാഗം കെട്ടി സംരംക്ഷിക്കാന്‍ സത്വര നടപടി ആവശ്യപ്പെട്ടു ഇദ്ദേഹം രണ്ടു മാസമായി കായണ്ണ പഞ്ചായത്ത് ഓഫീസില്‍ പരാതി നല്‍കി.

പ്രവര്‍ത്തി കരാര്‍ നല്‍കിയിട്ടുണ്ടെന്നാണു പഞ്ചായത്തിന്റെ നിലപാട്. കോണ്‍ട്രാക്ടര്‍മാരുടെ സമരം കാരണം പണി നടക്കുന്നില്ലെന്ന് പറഞ്ഞ് അധികൃതര്‍ തങ്ങളെ അവഗണിക്കുകയാണെന്നാണു ബാലകൃഷ്ണന്റെ പരാതി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *