KOYILANDY DIARY

The Perfect News Portal

കടൽക്ഷോഭത്തിൽപ്പെട്ട യുവാവിനെ പരിസരവാസികൾ രക്ഷപ്പെടുത്തി

കൊയിലാണ്ടി: ശക്തമായ  കടൽക്ഷോഭത്തിൽപെട്ട യുവാവിനെ രക്ഷപ്പെടുത്തി. കൊല്ലം പൂഴിയിൽ അബ്ദുൽ കരീമിന്റെ മകൻ അഫ്സൽ (28) ആണ് അപകടത്തിൽ പെട്ടത്.  കൊല്ലം ബീച്ചിൽ  മത്സ്യബന്ധനത്തിന്  ഇറങ്ങിയ അഫ്സൽ  ശക്തമായ തിരമാലയിൽ പെടുകയായിരുന്നു. നീന്തി കരപറ്റാൻ  ശ്രമിച്ചെങ്കിലും കടലെടുപ്പ് ശക്തമായതിനാൽ രക്ഷപ്പെടാൻ സാധിച്ചില്ല. കൂടെയുണ്ടായിരുന്ന പൂഴിയിൽ റാജിഫിന് നീന്തി രക്ഷപ്പെട്ടു.  വിവരമറിഞ്ഞെത്തിയ പരിസരവാസികളായ പാണ്ടികശാല വളപ്പിൽ ഹാശിർ, സലാം, മുബഷീർ, മാടത്തുമ്മൽ വളപ്പിൽ കബീർ, ചെറിയ കോളത്തിൽ റാഷിദ്, കൂത്തം പള്ളി ബഷീർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തി അഫ്സലിനെ കരകയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *