KOYILANDY DIARY

The Perfect News Portal

കഞ്ചാവ് മാഫിയാ സംഘം സി.പി.ഐ.(എം) പ്രവർത്തകന്റെ വീടാക്രമിച്ചു

കൊയിലാണ്ടി. ബാലുശ്ശേരി പറമ്പിന്റെ മുകളിൽ കഞ്ചാവ് വിൽപ്‌നക്കെതിരെ പ്രതികരിച്ച CPIM പ്രവർത്തകന്റെ വീടിന് നേരെ അക്രമം. പറമ്പിന്റെ മുകളിൽ നല്ലാങ്ങൽ വീട്ടിൽ ആലിയുടെ വീടാണ് അക്രമിച്ചത്. ഇന്നലെ രാത്രി 1 മണിക്കാണ് ഒരുസംഘം ആളുകൾ വീടാക്രമിച്ചത്. വീടിന്റെ ജനൽഗ്ലാസ്സും ഡോറും ഇരുമ്പുവടികൊണ്ട് അടിച്ചുതകർത്തതിന്‌ശേഷം പെട്രോളൊഴിച്ച് വീടിന് തീവെക്കുകയായിരുന്നു. വലിയ നാശനഷ്ടമാണ് ഉണ്ടായത്.

ഇന്നലെ വൈകീട്ട് ആലിയുടെ മകനും DYFI പ്രവർത്തകനുമായ അഷ്‌കറിന്റെ നേതൃത്വത്തിൽ യുവാക്കൾ കഞ്ചാവ് വിൽപ്പനയെ ചോദ്യചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് വീടാക്രമിച്ചതതെന്ന് DYFI പ്രവർത്തകർ പറഞ്ഞു. വിവരമറിയച്ചതിന്റെ അടിസ്ഥാനത്തിൽ അത്തോളി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. തുടർന്ന് സംഭവത്തിൽ ഒരു പ്രതിയെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു. തെൽഹത്ത് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ NDF പ്രവർത്തകനാണ്. മറ്റ് പ്രതികൾക്കെതിരെ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *