KOYILANDY DIARY

The Perfect News Portal

ഓൺ ലൈൻ പഠന കേന്ദ്രങ്ങൾക്ക് ടെലിവിഷൻ വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഓൺ ലൈൻ പഠന കേന്ദ്രങ്ങൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.  കെ. ദാസൻ എം.എൽ.എയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച 39 ടെലിവിഷനുകളുടെ ആദ്യ ഘട്ടമാണ് വിതരണം ചെയ്തത്. 

പന്തലായനി ബ്ലോക്ക് റിസോഴ്സ് കേന്ദ്ര പരിധിയിലെ 23 ഓൺലൈൻ പഠന കേന്ദ്രങ്ങൾക്കായി നടത്തിയ വിതരണോദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കെ. ഗീതാനന്ദൻ, രാജീവൻ വളപ്പിൽ കുനി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *