KOYILANDY DIARY

The Perfect News Portal

ഓൺലൈൻ ക്ലാസുകളുടെ സൗകര്യം എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കും: കെ. ദാസൻ എം.എൽ.എ

കൊയിലാണ്ടി:  കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നതിനാൽ ബദൽ താൽക്കാലിക സംവിധാനമെന്ന നിലയിൽ  സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ സൗകര്യം എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കാൻ തീരുമാനിച്ചു.  നിയോജക മണ്ഡലം പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തവരിൽ വിട്ടു പോയവരെ കൂടി കണ്ടെത്താനും അവരെ കൂടി ഉൾപ്പെടുത്തി ബദൽ സംവിധാനം ജൂൺ 8 നകം ഒരുക്കാനുമാണ് തീരുമാനം. 
കെ.ദാസൻ എം.എൽ.എ നഗരസഭാ ടൗൺ ഹാളിൽ വിളിച്ചു ചെയർമാൻമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും എ.ഇ.ഒ മാരുടെയും യോഗത്തിലാണ് ധാരണയായത്. ചാനൽ വഴിയും ഓൺലൈൻ വഴിയുമുള്ള പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ ഇതിനോടകം കണ്ടെത്തി എല്ലായിടത്തും സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും വിട്ടു പോയവരെ കൂടി കണ്ടെത്താൻ  അധ്യാപകർക്ക് നിർദ്ദേശം നൽകും. 
നാളെയും മറ്റന്നാളുമായി 2 നഗരസഭകളിലും 4 ഗ്രാമപഞ്ചായത്തുകളിലുമായി എ.ഇ.ഒ,  ഹെഡ് മാസ്റ്റർമാർ, പി.ടി.എ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി ഇതു സംബന്ധിച്ച യോഗം  വിളിച്ചു ചേർക്കാനും തീരുമാനിച്ചു.  പഠന സൗകര്യം ഇല്ലാത്ത  വിദ്യാർത്ഥികളുടെ വീടിനടുത്തായി തന്നെ കൂടുതൽ  പഠനകേന്ദ്രം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ പയ്യോളി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി.ടി.ഉഷ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അശോകൻകോട്ട്, ഷീജ പട്ടേരി, കരുണാകരൻ കൂമുള്ളി, രമ ചെറുകുറ്റി,  കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.ഷിജു, എ.ഇ.ഒ മാരായ സുധ, രാജീവ് എന്നിവരും ബി.ആർ.സി ചുമതലക്കാരായ ഗിരി, അനുരാജ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *