KOYILANDY DIARY

The Perfect News Portal

ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കണ്ടെത്തി

കൊച്ചി:  ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്.

നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. 17 ബോട്ടുകളിലുണ്ടായിരുന്നവാണ് ഇവര്‍. ബോട്ടുകള്‍ തകര്‍ന്നതിനാല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *