KOYILANDY DIARY

The Perfect News Portal

ഒരാഴ്ച മുന്‍പ് കാണാതായ യുവാവി​​ൻ്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയില്‍

രാജാക്കാട്​: ഇടുക്കി രാജാക്കാട് നിന്നും ഒരാഴ്ച മുന്‍പ് കാണാതായ യുവാവി​​ൻ്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷ് (31) ​​ൻ്റെ മൃതദേഹം ആണ് പുത്തടിക്ക്​ സമീപം മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിൻ്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

റിജോഷി​നെ ഭാര്യയും റിസോര്‍ട്ടി​​ൻ്റെ മാനേജരായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് സൂചന. റിജോഷി​​ൻ്റെ ഭാര്യ ലിജി (29), റിസോര്‍ട്ടി​​​െന്‍റ മാനേജര്‍ തൃശൂര്‍ സ്വദേശി വസിം (31) എന്നിവരെ നവംബര്‍ മുതല്‍ കാണാനില്ല. കൊലപാതകത്തിന്​ ശേഷം ഇവര്‍ സംസ്ഥാനം വിട്ടതായാണ്​ സൂചന. റിജോഷിൻ്റെ വീട്ടുകാര്‍ ശാന്തന്‍പാറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *