KOYILANDY DIARY

The Perfect News Portal

ഐക്യ കർഷക സംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം

തിരുവമ്പാടി: വന്യജിവികളുടെ അക്രമണം മൂലം മലയോര കൃഷി മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐക്യ കർഷക സംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. ചിപ്പിലിതോടിൽ നടന്ന ഐക്യ കർഷക സംഘം തിരുവമ്പാടി മണ്ഡലം സമ്മേളനം ആർ. എസ്. പി കോഴിക്കോട് ജില്ല സെക്രട്ടറി ഇ. കെ. എം.റഫീക്ക് ഉദ്ഘാടനം ചെയ്തു.
ഐക്യ കർഷക സംഘം ജില്ലാ പ്രസിഡണ്ട് എൻ.എസ് രവി അധ്യക്ഷത വഹിച്ചു. ആർ. എസ്. പി ജില്ലാ കമ്മിറ്റിയംഗം ഹരിദാസൻ തലയാട് മുഖ്യ പ്രഭാഷണം നടത്തി. ആർ.ഐ.എഫ് ജില്ലാ പ്രസിഡണ്ട് വിത്സൻ ജോൺ, തലമുതിർന്ന പാർട്ടി നേതാവ് വർഗ്ഗീസ് പുത്തൻ പുരയിൽ, ഐക്യ കർഷക സംഘം ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു. ഷാജി പുതുപ്പാടി (പ്രസിഡണ്ട്), പി.കെ രവി (മണ്ഡലം സെക്രട്ടറി), വി.വി വേലായുധൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *