KOYILANDY DIARY

The Perfect News Portal

എൽ.എസ്.എസ്. പരീക്ഷയിൽ ചരിത്ര വിജയം നേടി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ.

കൊയിലാണ്ടി. വന്മുഖം – പരീക്ഷക്കിരുത്തിയ പത്തിൽ എട്ടു പേരെയും എൽ.എസ്.എസ്. ജേതാക്കളാക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. നിരവധി വേറിട്ട പാഠ്യേതര പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ വിദ്യാലയം ഈ ചരിത്ര നേട്ടത്തിലൂടെ പാഠ്യ രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ്. നാലാം ക്ലാസിലെ ആകെയുണ്ടായിരുന്ന 20 കുട്ടികളിൽ 10 കുട്ടികളെ പരീക്ഷക്കിരുത്തി അതിൽ 8 പേർക്ക് LSS നേടിക്കൊടുത്ത് ജില്ലയിലെ തന്നെ തിളക്കമാർന്ന വിജയമാണ് ഇവർ കരസ്ഥമാക്കിയത്.

എം.കെ. അദ്വൈത്, എ.വി.ദേവലക്ഷ്മി, അംന ഫാത്തിമ, നിരഞ്ജന എസ് മനോജ്, എൻ.ഫിൽസ മറിയം, ആയിഷമെഹാന, കെ.ജെനി ശങ്കർ, ഡി.പി. മാനവ് ദീപ്ത്. എന്നീ വിദ്യാർത്ഥികളാണ് സ്കൂളിൻ്റെ അഭിമാനമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *