KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഭീതി വിതച്ച് വീണ്ടും 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഭീതി വിതച്ച് വീണ്ടും 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 38, 39 വാർഡുകളിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 180 പേർക്കാണ് ടെസ്റ്റ് നടത്തിയത്. 39-ാം വാർഡിലെ ഒരു കുടുംബത്തിലെ 5 പേർക്കും 2 ഓട്ടോ ഡ്രൈവർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മുത്താമ്പി നമ്പ്രത്ത്കര സ്വദേശിയും, നഗരസഭ 17-ാം വാർഡിലെ ഒരാളുമാണ് ഇവർ.  ഇന്നലെയും കോമത്ത്കരയിലുള്ള ഒരു ഓട്ടോ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഗരസഭ 41-ാം വാർഡിലെ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിന് സമീപമുള്ള ഇലക്ട്രിക് ഷോപ്പിൽ ജോലിചെയ്യുകയാണെന്നറിയുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി എം.എം. ഹോസ്പിറ്റിലിൽ ചികിത്സ തേടിയെത്തിയ 39-ാം വാർഡിലെ സ്ത്രീക്കും 38-ാം വാർഡിലെ 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരിന്നു.

ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ഉൾപ്പെടെ ഇന്ന് 180 പേർക്കാണ് ബാഫക്കി തങ്ങൾ സ്മാരക മദ്രസ്സയിൽ വെച്ച് ആൻ്റിജൻ ടെസ്റ്റ് നട്തതിയത്. തുടർന്നാണ് 8 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിൽ 23 പേർക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിരിക്കുയാണ്. ഇന്നത്തെ പുതിയ കേസിൽ സമ്പർക്ക പട്ടിക തയ്യാറാക്കൽ ദുഷ്്കകരമാണെന്നാണ് അറിയുന്നത്. ഓട്ടോ റിക്ഷ തൊഴിലാളികളുടെ സമ്പർക്കം അതിസങ്കീർണ്ണമാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *