KOYILANDY DIARY

The Perfect News Portal

മരുതോങ്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാവുന്നു. ഇന്നലെ രാത്രി കച്ചേരി താഴപാറ ഭാഗത്തെ വാഹന കാത്തിരിപ്പു കേന്ദ്രമാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്ബ് പൈപ്പുകളില്‍ സ്ഥാപിച്ച മേല്‍ക്കുരയുടെ ഷീറ്റ് കുത്തികീറിയ നിലയിലായിരുന്നു.

മാസങ്ങളായുള്ള നാട്ടുകാരുടെ ശ്രമഫലമായാണ് ഇവിടെ ഇത്തരത്തിലുള്ള കാത്തിരുപ്പ് കേന്ദ്രം നിര്‍മ്മിച്ചത്. കുറ്റ്യാടി, കാവിലുംപാറ, മുള്ളന്‍ കുന്നു പ്രദേശങ്ങളിലെ സ്കൂളുകളിലേക്ക് പോകാനുള്ള വിദ്യാര്‍ത്ഥികളും കുറ്റ്യാടി , തൊട്ടില്‍ പാലം, മരുതോങ്കരഭാഗങ്ങളിലേക്കുള്ള യാത്രക്കാരും വാഹനങ്ങങ്ങള്‍ക്കായി കാത്തിരിക്കുന്നത് ഇവിടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *