എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം : എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 54 കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. വാഴമുട്ടം സ്കൂളിലെ ഡ്രൈവര്‍ സുനില്‍ ദത്താണ് അറസ്റ്റിലായിരിക്കുന്നത്.
സ്കൂള്‍ ബസിലെ യാത്രയ്ക്കിടയിലാണ് ഇയാള്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്. കുറേ നാളുകളായി കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കോവളം പോലീസില്‍ പരാതി നല്കി. കുട്ടിയുടെ മൊഴി അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.