KOYILANDY DIARY

The Perfect News Portal

എലത്തൂരിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ തിക്കോടി സ്വദേശി മരിച്ചു

കൊയിലാണ്ടി: എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് മുൻവശം ബസ്സും ബൈക്കും കൂട്ടിയിടിച്ച് തിക്കോടി സ്വദേശി മരിച്ചു. രാത്രി
8.30 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. 3 യൂവാക്കൾ സഞ്ചരിക്കുകയായിരുന്ന KL11Q 7430 പൾസർ ബൈക്കും, എലത്തൂർ സിറ്റി റൂട്ടിലോടുന്ന KL 11 R 7977 CTB ബസ്സുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും, ഒരാളെ ബേബി മെമ്മോറിയിൽ ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്. അതിൽ മെഡിക്കൽ കോളജിൽ എത്തിച്ച ഓരാളാണ് മരിച്ചതെന്നും തിക്കോടി സ്വദേശിയാണെന്നും അറിയുന്നു. റോഡിൽ മഴപെയ്തുണ്ടായ വഴുക്കലുള്ള ഭാഗത്ത്‌നിന്ന് ബ്രേക്കിട്ടപ്പോൾ തെന്നി ബസ്സിനുള്ളിലേക്ക് ഇടിച്ചുകയറിയതാകാമെന്നാണ് നാട്ടുകാരും പോലീസും സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *