KOYILANDY DIARY

The Perfect News Portal

GSTയുടെ പേരില്‍ MRP യെക്കാള്‍ വിലയീടാക്കുന്നത് നിയമവിരുദ്ധം: തോമസ് ഐസക്

തിരുവനന്തപുരം: ചരക്കുസേവന നികുതിയുടെ പേരുപറഞ്ഞ് സാധനങ്ങള്‍ക്ക് എംആര്‍പി വിലയെക്കാള്‍ കൂടുതല്‍ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ചരക്കുസേവന നികുതി വന്നതോടെ ബഹിഭൂരിപക്ഷം നിത്യോപയോഗ സാധനങ്ങളുടെയും വിലകുറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

നികുതിയുടെ പേരില്‍ ഹോട്ടലുകള്‍ അമിത വില ഈടാക്കുന്ന വിഷയത്തില്‍ അസോസിയേഷനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചരക്കുസേവന നികുതിയുടെ പേരില്‍ സംസ്ഥാനത്ത് വ്യാപാരികള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി ശ്രദ്ധയില്‍ പെട്ടുവെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

ചരക്കുസേവന നികുതി നിലവിലുള്ള നികുതിയെക്കാള്‍ കുറഞ്ഞതാണ്. അതിനാല്‍ സാധനങ്ങളുടെ വില ഒരിയ്ക്കലും ഉയരുകയില്ല. കൂടാതെ എംആര്‍പി വിലയെക്കാള്‍ കൂടുതല്‍ വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനും ആവില്ല. ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

നികുതി ഇളവില്‍ ഉണ്ടായ നേട്ടം കച്ചവടക്കാരുടെ ലാഭവര്‍ദ്ധനയിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. ഹോട്ടലുകളില്‍ വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ല. ഇക്കാര്യത്തില്‍ ഹോട്ടല്‍ അസോസിയേഷനുകളുമായും വ്യാപാരി സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

GST യുടെ പേരില്‍ ഉപഭോക്താക്കളെ കൊള്ളയടിച്ചാല്‍ സംസ്ഥാനസര്‍ക്കാരിന് ഏതൊന്നും ചെയ്യാനാവില്ലെന്ന നിസ്സഹായവസ്ഥയും മന്ത്രി അറിയിച്ചു. ലോകത്ത് എവിടെയൊക്കെയാണോ GST നടപ്പാക്കിയിട്ടുള്ളത് അവിടെങ്ങളിലെല്ലാം വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *