KOYILANDY DIARY

The Perfect News Portal

എറണാകുളം നഗരമധ്യത്തിലെ വീട്ടില്‍ മോഷണം

കൊച്ചി: എറണാകുളം നഗര മധ്യത്തിലെ വീട്ടില്‍ മോഷണം. അര്‍ദ്ധ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ നാല് അംഗ സംഘം കത്തി കാട്ടി ഭീഷണിപെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. ലിസി ആശുപതിക്ക് സമീപം ഉള്ള എല്ലിക്കല്‍ എന്ന വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ അര്‍ദ്ധ രാത്രി രണ്ടു മണിയോടെ ആണ് സംഭവം. കവര്‍ച്ച നടക്കുമ്പോള്‍ വീട്ടുടമസ്ഥന്‍, അദ്ദേഹത്തിന്റെ ഭാര്യ, മരുമകള്‍, രണ്ടു മക്കള്‍, ഡ്രൈവര്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

മുഖം മൂടി ധരിച്ചെത്തിയ സംഘം 65 വയസു പ്രായം ഉള്ള വീട്ടുടമസ്ഥയെ കഴുത്തില്‍ കത്തി കാട്ടിയ ശേഷം ഇവര്‍ അണിഞ്ഞ ആഭരണങ്ങള്‍ കവരുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്നവരെയും മോഷ്ടാക്കള്‍ കത്തി കാട്ടി ഭീഷണിപെടുത്തി. അക്രമത്തില്‍ വീട്ടുടമസ്ഥയുടെ കൈക്ക് പൊട്ടല്‍ ഉണ്ട്.

ഈ സമയത്തു മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ താഴെ എത്തി മോഷ്ടാക്കളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഇയാളെയും ഭീഷണി പെടുത്തി. പ്രതികളെ കുറിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഡിസ്ട്രിക്‌ട് പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *