KOYILANDY DIARY

The Perfect News Portal

എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്

കാസര്‍കോട്: എരിയാല്‍ പാലത്തിന് സമീപം സ്വകാര്യ ബസിന് നേരെ കല്ലേറ്. ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 17വയസ്സുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ നാലു പേരെ കാസര്‍കോട് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൂഡ്ലു ഇന്‍സമാം മന്‍സിലിലെ ഇന്‍സമാം (24), ബജീര്‍ ഹൗസില്‍ മുഹമ്മദ് അജ്മല്‍ (19), 17 വയസ്സുള്ള രണ്ട് പേര്‍ എന്നിവരാണ് അറസ്റ്റിലായത്. നരഹത്യാശ്രമത്തിനാണ് കേസ്.

കാസര്‍കോട്ട് നിന്ന് കുമ്ബള ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ഡ്രൈവര്‍ റുധേഷി(27)ന്റെ കണ്ണിന് പരിക്കേറ്റു. കല്ലേറിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ടെങ്കിലും ഡ്രൈവറുടെ ജാഗ്രത മൂലം വലിയ അപകടം ഒഴിവാകുകയായിരുന്നു. രാത്രിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബസിന് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച്‌ കാസര്‍കോട്-തലപ്പാടി റൂട്ടില്‍ ഇന്ന് ബസ് ഓട്ടം നിലച്ചു. രാവിലെ സര്‍വ്വീസ് നടത്തിയ ബസുകള്‍ കറന്തക്കാട് വെച്ച്‌ തടയുകയുണ്ടായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *