KOYILANDY DIARY

The Perfect News Portal

എയര്‍ടെല്‍ ഇന്നും കൂടി 219 രൂപ പ്ലാന്‍ ; നാളെ മുതൽ 265 രൂപ

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ താരിഫ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. എന്നാല്‍ നവംബര്‍ 26 മുതലാണ് ഉപഭോക്താക്കള്‍ക്ക് പുതിയ താരിഫ് പ്ലാനുകളില്‍ ഓഫറുകള്‍ ലഭ്യമാകുന്നത്. എന്നാല്‍ ഇന്ന് അതായത് നവംബര്‍ 25 വരെ ഉപഭോക്താക്കള്‍ക്ക് പഴയ ഓഫറുകള്‍ തന്നെ ലഭിക്കുന്നതാണ്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റീച്ചാര്‍ജ്ജ്‌ ചെയ്യുന്ന പ്ലാനുകളില്‍ ഒന്നാണ് 219 രൂപയുടെ പ്ലാനുകള്‍. 219 രൂപ പ്ലാനുകളില്‍ ഇന്നും കൂടി ഉപഭോക്താക്കള്‍ക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ അണ്‍ലിമിറ്റഡ് കോളുകള്‍ എന്നിവ ലഭിക്കുന്നതാണ്. എന്നാല്‍ നാളെമുതല്‍ 265 രൂപയാണ് ഇതിന്നായി ഈടാക്കുന്നത് .

20 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് എയര്‍ടെല്‍ അവരുടെ പ്ലാനുകളില്‍ മാറ്റം വരുത്തുന്നത് .നവംബര്‍ 26 തീയതി മുതല്‍ ഓഫറുകളുടെ വര്‍ദ്ധനവില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. പുതിയ നിരക്കുകള്‍ പ്രകാരം 79 രൂപയ്ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകള്‍ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകള്‍ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും. അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകള്‍ 58 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു .

എന്നാല്‍ ഈ പുതിയ വര്‍ദ്ധനവ് രാജ്യത്ത് 5ജി എളുപ്പത്തില്‍ എത്തുന്നതിനു സഹായിക്കും എന്നാണ് കരുതുന്നത് .219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകള്‍ 265 രൂപയായി വര്‍ദ്ധിപ്പിക്കും .ഈ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ്. അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .ഈ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5ജിബിയുടെ ഡാറ്റയും ആണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *