KOYILANDY DIARY

The Perfect News Portal

എഫ്.എസ്.ഇ.ടി.ഒ മഹിളാ ദിനാചരണം നടത്തി

കൊയിലാണ്ടി: സാർവ്വ ദേശീയ  മഹിളാ ദിനത്തോടനുബന്ധിച്ച് എഫ് എസ് ഇ ടി ഒ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗൺ ഹാളിൽ വനിതാ ദിനാചരണം നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ മിനി അധ്യക്ഷയായി. കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി എസ് സ്മിജ പ്രഭാഷണം നടത്തി.

കെ എസ് ടി എ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ ശാന്ത സ്വാഗതം പറഞ്ഞു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡണ്ട് ആർ എം രാജൻ, താലൂക്ക്  സെക്രട്ടറി എം. പി. ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *