KOYILANDY DIARY

The Perfect News Portal

എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ മിനി ബസ് ഇടിച്ച്‌ മരിച്ചു

തൃശൂര്‍: ദേശീയപാത എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ മിനി ബസ് ഇടിച്ച്‌ മരിച്ചു. എമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ (70), കൊടുങ്ങൂക്കാരന്‍ വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് തിരുന്നല്‍വേലിക്ക് പോവുകയായിരുന്ന ബൊമ്മലാട്ടം കലാകാരന്മാര്‍ സഞ്ചരിച്ച ടെംപോ വാനാണ് അപകടത്തില്‍ പെട്ടത്. ഹംസയും വീരകുഞ്ഞിയും വഴിയരികിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും അമിതവേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടുപേരും ബന്ധുക്കളാണ്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന എടമുട്ടം ഭാഗത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ പൊലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *