KOYILANDY DIARY

The Perfect News Portal

സീറോ വേസ്റ്റ് പദ്ധതി: എംആര്‍എഫ്)നെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍

വടകര : സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ ജെടി റോഡില്‍ പഴയ കെഎസ്‌ആര്‍ടിസി ഡിപോയില്‍ സ്ഥാപിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016 ആഗസ്ത് 29ന്ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നതിനെചൊല്ലി അജണ്ട വന്നപ്പോള്‍ ഐക്യഖണ്ഠേനയാണ് തീരുമാനമെടുത്തത്. മാത്രമല്ല എംആര്‍എഫ് കേന്ദ്രം എന്താണെന്ന് നേരിട്ട് കണ്ട് പഠിക്കാനായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും പാര്‍ട്ടി കൗണ്‍സില്‍ലീഡര്‍മാരുടെയും കൗണ്‍സില്‍ പ്രതിനിധി സംഘം പാലക്കാട്ട് ഐആര്‍സിസിയില്‍പോയി കാണുകയും നേരിട്ട് ബോധ്യപ്പെടുകയും ചെയ്തതാണ്.

ഈ സംഘത്തില്‍നിലവില്‍ എംആര്‍എഫിന് എതിരെയുള്ള സമരത്തിന് നേതൃത്വം കൊടുക്കുന്നപ്രതിപക്ഷ കൗണ്‍സിലര്‍മാരായ പ്രേമകുമാരി, പി സഫിയ, ജലാല്‍ എന്നിവരുംഉണ്ടായിരുന്നു. എംആര്‍എഫിന്റെ പ്രവര്‍ത്തനം ഇങ്ങിനെയാണെങ്കില്‍ കുഴപ്പമില്ലായെന്ന് അവര്‍ തന്നെ മറ്റു സംഘാംഗങ്ങളോട് പറഞ്ഞതുമാണ്.

എന്നാല്‍ നിലവില്‍ സമരം ചെയ്യുന്നവര്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളില്‍ജെടി റോഡിനെ മിനി ട്രഞ്ചിംഗ് ഗ്രൗണ്ട് ആക്കാന്‍ അനുവദിക്കില്ലെന്ന എന്ന്സ്ഥാപിച്ചത് തന്നെ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ശാസ്ത്രീയമായ രീതിയിലുള്ള ആക്രികടയാണ് എംആര്‍എഫ്. നഗരസഭയിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ വൃത്തിയുള്ള അജൈവ പാഴ്വസ്തുക്കള്‍ ശേഖരിച്ച്‌ വാര്‍ഡുകളിലെ മിനി എംആര്‍എഫില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത് പോലെ ജെടി റോഡിലെ സൂപ്പര്‍ എംആര്‍എഫില്‍ തരംതിരിച്ച്‌ വെക്കുകയാണ് ചെയ്യുന്നത്.

Advertisements

16 ഇനങ്ങളിലായി സ്റ്റീല്‍ റാക്കറ്റുകളില്‍ രണ്ട് തട്ടുകളിലായി വെക്കുന്ന പാഴ്വസ്തുക്കള്‍ അവിടെനിന്നും 3 ദിവസത്തിനകം കൊണ്ടുപോകും. ഇത് നീക്കം ചെയ്യുന്നതിനായി നഗരസഭ ശുചിത്വ മിഷന്റെ അംഗീകാരമുള്ള സ്വന്തമായി റീ സൈക്ലിംഗ് കേന്ദ്രമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരംസ്ഥാപനങ്ങള്‍ക്കാണ് ഈ അജൈവ മാലിന്യങ്ങള്‍ നഗരസഭ കൈമാറുകയെന്നും ജൈവമാലിന്യങ്ങള്‍ നിലവില്‍ ശേഖരിക്കുന്നില്ലെന്നും ചെയര്‍മാന്‍വ്യക്തമാക്കി.

നഗര ഹൃദയത്തില്‍ തന്നെ നിരവധി ആക്രി കടകള്‍ ഉണ്ടെങ്കിലുംഅതിലൊന്നുമില്ലാത്ത പ്രതിഷേധം ആധുനിക രീതിയിലുള്ള ഈ എംആര്‍എഫിനെ ട്രഞ്ചിംഗ് ഗ്രൗണ്ടായി ചിത്രീകരിക്കുന്നത് വിചിത്രമാണെന്നും ചെയര്‍മാന്‍കൂട്ടിച്ചേര്‍ത്തു. എംആര്‍എഫ് കേന്ദ്രത്തിന് സമീപത്തായുള്ള അറവുശാലയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട്അറ്റകുറ്റപണികള്‍ക്കായിഅടച്ചിട്ടിരിക്കുകയാണ്. പരിസരവാസികളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് ഇവിടത്തെ ദ്രവമാലിന്യം നീക്കം ചെയ്ത് അറ്റകുറ്റ പണികള്‍ നടത്തുന്നത്.എന്നാല്‍ അറവുശാലയിലെ അറ്റകുറ്റപണികളെയും എംആര്‍എഫ് കേന്ദ്രത്തെയുംതമ്മില്‍ കൂട്ടിക്കുഴക്കുയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നതെന്നും ചെയര്‍മാന്‍ ആരോപിച്ചു.

എംആര്‍എഫ് കേന്ദ്രവുമായി ബന്ധപ്പെട്ട് ജനങ്ങളെബോധ്യപ്പെടുത്തി മാത്രമെ പദ്ധതിയുമായി മുന്നോട്ട് പോകുവുള്ളുവെന്നുംപ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടിയതായുംചെയര്‍മാന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി ഗീത,സെക്രട്ടറി കെയു ബിനി, ഇ അരവിന്ദാക്ഷന്‍, പി ഗരിഷന്‍, പി അശോകന്‍,ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *