KOYILANDY DIARY

The Perfect News Portal

എച്ച്.എം.സി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക

കൊയിലാണ്ടി: എച്ച് എം സി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തൊഴിൽ നിയമമനുസരിച്ചുള്ള വേതന വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയും സർക്കാറും തയ്യാവണമെന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രി എച്ച്.എം.സി. ജീവനക്കാരുടെ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ, എച്ച് ഡി എസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് കുമാർ പേരാമ്പ്ര, സിഐടിയു കൊയിലാണ്ടി ഏരിയാ പ്രസിഡണ്ട് എം. പത്മനാഭൻ സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം സി. അശ്വിനി ദേവ്, യൂണിയൻ സെക്രട്ടറി ശൈലേഷ് കെ കെ, ട്രഷറർ നന്ദകുമാർ എംഎം റയീസ് തിക്കോടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *