KOYILANDY DIARY

The Perfect News Portal

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പുളിയഞ്ചേരിയിൽ നിന്ന് 360 ലിറ്റർ വാഷ് പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി റേഞ്ച് പരിധിയിൽ പുളിയഞ്ചേരിയിൽ നിന്ന് വ്യാജമദ്യ നിർമാണത്തിന് സൂക്ഷിച്ച 360 ലിറ്റർ വാഷ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കണ്ടെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ്  ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിലാണ് 360 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി വിയൂർ പുളിയഞ്ചേരി ദേശത്തു നിന്നും  ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ സൂക്ഷിച്ച 360 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാഷ് ഉപകരണങ്ങളും, സാമ്പിളും കൊയിലാണ്ടി റേഞ്ച് ഓഫീസിൽ ഹാജരാക്കി. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബിജുമോൻ സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, ഫെബിൻ എൽദോസ്, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *