KOYILANDY DIARY

The Perfect News Portal

എം. പി ഗോപാലൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: എം. പി ഗോപാലൻ അനുസ്മരണവും, എസ്. എൻ. ഡി. പി യൂണിയൻ 60- മത് വാർഷികവും നടത്തി.  എസ്. എൻ. ഡി. പി യോഗം കൊയിലാണ്ടി യൂണിയൻ പ്രസിഡണ്ട് / സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുകയും, പഴയ കാല കോൺഗ്രസ്‌ നേതാവും, ആർ ശങ്കർ മെമ്മോറിയൽ എസ്. എൻ. ഡി. പി യോഗം കോളേജ് സ്ഥാപകനുമായ എം. പി ഗോപാലൻ്റെ 8- മത് ചരമദിന വാർഷിക ആചരണം കൊയിലാണ്ടി എസ്. എൻ. ഡി. പി യൂണിയൻ ഓഫീസിൽ നടന്നു.     അനുസ്മരണ സമ്മേളനം സെക്രട്ടറി പറമ്പത്ത് ദാസൻ ഉദാഘാടനം ചെയ്തു. പ്രസിഡണ്ട് കെ. എം രാജീവൻ ആദ്യക്ഷത വഹിച്ചു.   

യൂണിയൻ കൗൺസിൽ അംഗങ്ങളായ ഒ. ചോയിക്കുട്ടി, പി. വി പുഷ്പരാജ്, യോഗം ബോർഡ് അംഗം കെ. കെ ശ്രീധരൻ, കെ. വി സന്തോഷ്‌ കുമാർ, ടി ശോഭന, കെ. എം ഷാജി, ടി. വി ‘ഗോവിന്ദൻ , ആശാദേവി മേലേപ്പുറത്ത്, യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ. കെ ശ്രീധരൻ,  യൂണിയൻ കൗൺസിൽ അംഗമായ സുരേഷ് മേലേപ്പുറത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *