KOYILANDY DIARY

The Perfect News Portal

എം.പി ഗോപാലനെ അനുസ്മരിച്ചു

കൊയിലാണ്ടി:  എസ്. എൻ. ഡി. പി  യൂണിയൻ  പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം  സേവനമനുഷടിച്ച  ആർ. ശങ്കർ  മെമ്മോറിയൽ  SNDP യോഗം  കോളേജ്  സ്ഥാപകനും പഴയകാല കോൺഗ്രസ്‌  പ്രവർത്തകനുമായിരുന്ന എം. പി ഗോപാലൻ്റെ 6-ാo  മത് ചരമ വാർഷികവും അനുസ്മരണ സമ്മേളനവും SNDP യൂണിയൻ  പ്രസിഡന്റ്‌  പറമ്പത്ത് ദാസൻ  ഉൽഘടനം  ചെയ്തു. യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയിൽ യോഗം  ഡയറക്ടർ  കെ. കെ  ശ്രീധരൻ അധ്യക്ഷത വഹിച്ചു. SNDP യോഗം ബോർഡ്‌  മെമ്പർ  സി. പി  രാഘവൻ മുഖ്യ  പ്രഭാഷണം നടത്തി.
പി. കെ ദാസൻ (മുൻസെക്രട്ടറി), ഗോവിന്ദൻ വി.കെ, കെ. പി  പുഷ്പരാജ്, കെ.പി  ഗംഗധരൻ, കെ.എം ഷാജി  എന്നിവർ  സംസാരിച്ചു. യൂണിയൻ  സെക്രട്ടറി ഉട്ടേരി രവിന്ദ്രൻ  സ്വാഗതവും, സുരേഷ്  മേലെപുറത്ത് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *