KOYILANDY DIARY

The Perfect News Portal

എം.എം. കൃഷ്ണൻ നായർ സ്മാരക കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എം.എം. കൃഷ്ണൻ നായർ സ്മാരക കെട്ടിടം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷതവഹിച്ചു. സയൻസ് ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാറും ലൈബ്രറി ടി.കെ. ഭാസ്കരനും ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ ടി.എം. റജൂല, എൻ.എം.ടി അബ്ദുള്ളക്കുട്ടി, വിബിത ബൈജു, പി.ടി.എ. പ്രസിഡൻറ് വി.വി. സുരേഷ്, പ്രിൻസിപ്പാൾ പി. ശ്യാമള, പ്രധാനാധ്യാപകൻ സുരേഷ് ബാബു എടക്കുടി, പ്രകാശൻ നെല്ലിമഠം, കെ. വിജയരാഘവൻ, എം.കെ. രാമചന്ദ്രൻ, ഹമീദ് സത് വ, എം.കെ. വിശ്വൻ, രജീഷ് മാണിക്കോത്ത്, ഒ. രാഘവൻ, സിറാജ് മൂടാടി, വി.എം. സജിത്ത്, മിനി പുത്തൻപുരയിൽ, കെ.കെ. മനോജ് കുമാർ, ടി. സതീഷ് ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *